Image

ശിശുക്ഷേമ സമിതിയിലെ കുട്ടികളെ ഉപദ്രവിച്ച സംഭവം; പുറത്താക്കിയ ആയമാരെ തിരിച്ചെടുത്ത് സർക്കാർ

രഞ്ജിനി രാമചന്ദ്രൻ Published on 02 September, 2025
ശിശുക്ഷേമ സമിതിയിലെ കുട്ടികളെ ഉപദ്രവിച്ച സംഭവം; പുറത്താക്കിയ ആയമാരെ തിരിച്ചെടുത്ത് സർക്കാർ

കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ പിരിച്ചുവിട്ട ആയമാരെ ശിശുക്ഷേമ സമിതിയിൽ തിരിച്ചെടുത്തു. സി.പി.എം. ഇടപെടലിനെ തുടർന്നാണ് ആറ് ആയമാരെ വീണ്ടും നിയമിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സംഭവം നടന്നത്.

രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിനെ തുടർന്നായിരുന്നു ആയമാരെ അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിൽ അജിത, സിന്ധു, മഹേശ്വരി എന്നീ മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഒമ്പത് ആയമാരെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ ആറുപേരെയാണ് ഇപ്പോൾ തിരിച്ചെടുത്തത്.

 

English summary:

The incident of children being mistreated at the Child Welfare Committee; the government reinstated the dismissed ayahs.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക