Image

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് ഉൾപ്പെടെ പത്ത് പ്രതികൾക്ക് ജാമ്യമില്ല

രഞ്ജിനി രാമചന്ദ്രൻ Published on 02 September, 2025
ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് ഉൾപ്പെടെ പത്ത് പ്രതികൾക്ക് ജാമ്യമില്ല

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ മുൻ ജെ.എൻ.യു. വിദ്യാർത്ഥി ഉമർ ഖാലിദ്, തസ്ലീം അഹമ്മദ്, ഷർജീൽ ഇമാം എന്നിവർ ഉൾപ്പെടെ പത്ത് പ്രതികളുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.

രാജ്യത്തിനെതിരായ പോരാട്ടമാണ് പ്രതികൾ നടത്തിയതെന്നും, അതിനാൽ വിചാരണ പൂർത്തിയാകുന്നതുവരെ ഇവർക്ക് ജാമ്യം നൽകരുതെന്നും ഡൽഹി പോലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. 2020 മുതൽ ഈ കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പത്ത് പ്രതികളും ജയിലിലാണ്.

 

English summary:

Delhi riots conspiracy case; bail denied to ten accused, including Umar Khalid.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക