Image

പയ്യോളിയിൽ നിന്ന് ഫോൺകോൾ, ബാലുശ്ശേരി പൊലീസ് വാടക വീട്ടിൽ പാഞ്ഞെത്തിയപ്പോൾ ഫാനിൽ തൂങ്ങിയാടുന്ന യുവതി; പിന്നീട് സംഭവിച്ചത് ഇങ്ങനെ

രഞ്ജിനി രാമചന്ദ്രൻ Published on 02 September, 2025
പയ്യോളിയിൽ നിന്ന് ഫോൺകോൾ, ബാലുശ്ശേരി പൊലീസ് വാടക വീട്ടിൽ പാഞ്ഞെത്തിയപ്പോൾ ഫാനിൽ തൂങ്ങിയാടുന്ന യുവതി; പിന്നീട് സംഭവിച്ചത് ഇങ്ങനെ

ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് രക്ഷകരായി കേരള പൊലീസ്. കോഴിക്കോട് ബാലുശ്ശേരി പൊലീസാണ് കണ്ണാടിപ്പൊയിൽ മരണത്തിന്റ വക്കിൽ നിന്നും യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സംഭവം പങ്കുവെച്ചത്.

ഇൻസ്പെക്ടർ ടി.പി. ദിനേശ് വിവരം ലഭിച്ച ഉടൻതന്നെ സ്ഥലത്തേക്ക് പാഞ്ഞു. പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്നാണ് ബാലുശ്ശേരി സ്റ്റേഷനിലേക്ക് ആത്മഹത്യാവിവരം ലഭിച്ചത്. ലൊക്കേഷൻ കണ്ണാടിപ്പൊയിൽ ഭാഗത്താണെന്ന് മനസിലാക്കിയ പൊലീസ് സംഘം വേഗത്തിൽ അങ്ങോട്ട് കുതിച്ചു.

സ്ഥലത്തെത്തിയപ്പോൾ ഒരു വീട്ടിൽ കുഞ്ഞ് കരയുന്ന ശബ്ദം കേട്ടു. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പൊലീസ് സംഘം ഫാനിൽ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. ഉടൻതന്നെ ഇൻസ്പെക്ടർ യുവതിയെ പിടിച്ച് ഉയർത്തി. മറ്റ് പൊലീസുകാർ ചേർന്ന് കെട്ടഴിച്ച് താഴെയിറക്കി. ഉടൻതന്നെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരുന്നെന്നും പൊലീസ് അറിയിച്ചു.

 

English summary:

A phone call from Payyoli led the Balussery police to rush to a rented house, where they found a young woman hanging from a fan; here’s what happened afterward.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക