Image

സ്ത്രീകളും കു‍ഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്; സംഭവം എറണാകുളം പുത്തൻകുരിശിൽ

രഞ്ജിനി രാമചന്ദ്രൻ Published on 02 September, 2025
സ്ത്രീകളും കു‍ഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്; സംഭവം എറണാകുളം പുത്തൻകുരിശിൽ

എറണാകുളം  പുത്തൻകുരിശ് മലേക്കുരിശിൽ ഒരു വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു. പുത്തൻകുരിശ് സ്വദേശിയായ സ്വാതിയാണ് ഈ ദുരവസ്ഥയിലായത്.

2019-ൽ മണപ്പുറം ഫിനാൻസിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നെങ്കിലും, ഗർഭിണിയായതിനാൽ ജോലിക്ക് പോകാൻ സാധിക്കാതെ തിരിച്ചടവ് മുടങ്ങി. 3.95 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും, എന്നാൽ തുക ഒറ്റത്തവണയായി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതരുടെ നിലപാടെന്നും സ്വാതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ന് സ്വാതിയുടെ അമ്മയും ഒരു വയസ്സുള്ള കുഞ്ഞും മാത്രമുള്ളപ്പോഴാണ് ബാങ്ക് അധികൃതർ പോലീസുമായി എത്തി ജപ്തി നടപടികൾ ആരംഭിച്ചത്. ഗഡുക്കളായി തുക അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സമ്മതിക്കുന്നില്ലെന്നും, ഇത്രയും വലിയ തുക ഒറ്റയടിക്ക് അടയ്ക്കാൻ നിർവാഹമില്ലെന്നും സ്വാതി പറഞ്ഞു. കുറച്ച് സാവകാശം ലഭിച്ചാൽ പണം അടച്ചുതീർക്കാമെന്നും കുടുംബം പറയുന്നു.

 

English summary:

Manappuram Finance seized a house where only women and a child lived; the incident took place at Puthenkurish, Ernakulam.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക