Image

ഡയലോഗിൽ പിഴച്ച് 'ലോക'യുടെ ക്ഷമ, മലയാള ചിത്രങ്ങൾക്കെതിരെ 'ബംഗളൂരു' കൂട്ട പരാതി

രഞ്ജിനി രാമചന്ദ്രൻ Published on 02 September, 2025
ഡയലോഗിൽ പിഴച്ച് 'ലോക'യുടെ ക്ഷമ, മലയാള ചിത്രങ്ങൾക്കെതിരെ 'ബംഗളൂരു' കൂട്ട പരാതി

 വൻ പ്രദർശനവിജയം നേടിയ മലയാള ചിത്രം ലോക: ചാപ്റ്റർ 1 നെതിരെ കർണാടകയിൽ പരാതി. ചിത്രത്തിൽ ബെംഗളൂരു നഗരത്തെയും അവിടുത്തെ യുവതികളെയും മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ വേഫെറർ ഫിലിംസ് ക്ഷമാപണം നടത്തി.

ചിത്രത്തിലെ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചതിൽ ഖേദിക്കുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. ഇത് ബോധപൂർവമായിരുന്നില്ലെന്നും, എത്രയും വേഗം ഈ സംഭാഷണം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ലോക: ചാപ്റ്റർ 1 ' കൂടാതെ, 'ആവേശം', 'ഓഫീസർ ഓൺ ഡ്യൂട്ടി' തുടങ്ങിയ ചിത്രങ്ങളും ബെംഗളൂരുവിനെ ലഹരിയുടെ കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പോലീസിനെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പരാതി സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അന്വേഷിക്കുമെന്നും, പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു.

 

 

English summary:

A slip in dialogue prompts an apology from Loka; collective complaints from Bengaluru against Malayalam films.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക