തൻ്റെ മരിച്ചുപോയ അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച കോൺഗ്രസിനും ആർ.ജെ.ഡിക്കുമെതിരെ വൈകാരികമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻ്റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും, അവർക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസും ആർ.ജെ.ഡിയും എല്ലാ അമ്മമാരെയും അപമാനിക്കുകയാണെന്നും മോദി പറഞ്ഞു.
ബിഹാറിലെ വനിതകൾക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവേയാണ് മോദിയുടെ പ്രതികരണം. അമ്മയ്‌ക്കെതിരായ അസഭ്യ മുദ്രാവാക്യത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ അദ്ദേഹം ഏറെ വികാരാധീനനായി. രാഷ്ട്രീയ എതിരാളികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
English summary:
Even my late mother was dragged into politics”: Prime Minister Modi lashed out at Congress and RJD.