കോട്ടയം ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ഹോം നഴ്‌സ് രൂപ രാജേഷിന്റെ (41) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഒരു സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ ഓഗസ്റ്റ് 19-ന് ഇസ്രയേലിലെ അഷ്ഗാമിൽ വെച്ചാണ് രൂപ മരിച്ചത്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. കോട്ടയം വെളിയന്നൂർ പുതുവേലി പുതുശേരിൽ കുടുംബാംഗമാണ് രൂപ. ഭർത്താവ്: രാജേഷ്, മക്കൾ: പാർവതി (ജർമ്മനി), ധനുഷ്.
English summary:
The body of the Malayali nurse who died in a road accident in Israel will be brought home on Wednesday.