Image

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Published on 15 September, 2025
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച്  മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശി സഞ്ജയ്‌, കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. 

രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കില്‍ മൂന്ന് പേരും മറ്റൊരു ബൈക്കില്‍ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. ബൈക്കുകള്‍ അമിത വേഗതയിലാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക