Image

മുത്തങ്ങ സംഭവത്തിൽ അതിയായ ദുഃഖം, ശിവഗിരിയിൽ നടന്നത് നിർഭാഗ്യകരം: എ കെ ആന്റണി

Published on 17 September, 2025
മുത്തങ്ങ സംഭവത്തിൽ അതിയായ ദുഃഖം, ശിവഗിരിയിൽ നടന്നത് നിർഭാഗ്യകരം:  എ കെ ആന്റണി

നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. മുത്തങ്ങ സംഭവത്തിൽ അതിയായ സങ്കടമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണെന്ന് പറഞ്ഞ എ കെ ആന്റണി താൻ ചെയ്തത് തെറ്റാണെങ്കിൽ ഇതുവരെ ഉള്ള ഏതെങ്കിലും സർക്കാർ ആദിവാസികളെ മുത്തങ്ങയിൽ താമസിപ്പിക്കാൻ തയാറായിട്ടുണ്ടോ എന്നും ചോദിച്ചു. സിബിഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ചോദിച്ച എ കെ ആന്‍റണി അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.

1995 ശിവഗിരിയിൽ നടന്നത് ഏറ്റവും വേദനയുണ്ടാക്കിയ കാര്യമാണെന്നും എ കെ ആന്റണി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. ഹൈക്കോടതി വിധിയുമായി രണ്ടുതവണ അവിടേക്ക് പോയി. എന്നാൽ ഐമാറ്റം നടന്നില്ല. മൂന്നാംവട്ടം കോടതി അലക്ഷ്യ നടപടി ഉണ്ടാകുമെന്ന് കോടതി പറഞ്ഞിരുന്നു. ശിവഗിരിയിൽ നടന്ന സംഭവം നിർഭാഗ്യകരമാണെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.


21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങിയതാണെന്നും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ലെന്നു ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും എ കെ ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ മറുപടി പറയേണ്ടി വന്നുവെന്നും ആന്റണി ചൂണ്ടിക്കാട്ടി. 

വിദ്യാര്‍ഥിയായ കാലം മുതല്‍ ഏറ്റവും കൂടുതല്‍ ബഹുമാനിച്ചിരുന്ന ആളാണ് ഗുരുദേവന്‍. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും എ കെ ആന്റണി പറഞ്ഞു.

പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവേ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശിവഗിരിയിൽ പൊലീസ് നടത്തിയ അതിക്രമമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. ആന്റണിയുടെ ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് അതിക്രമത്തെക്കുറിച്ച് ഭരണപക്ഷത്തെ എംഎല്‍എമാര്‍ ഇന്നലെ പലതവണ പരാമര്‍ശിച്ചിരുന്നു.

.

Join WhatsApp News
Raju Mylapra 2025-09-17 16:49:09
ഇങ്ങേർക്ക് ഇത് എന്തിൻറെ കേടാ? ഇവർ കുടുംബത്തോടെ കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുവാൻ ഇറങ്ങിയിരിക്കുകയാണല്ലോ? ഇത്ര നിർഗുണനും, സ്വാർത്ഥ താല്പര്യക്കാരുനുമായ ഒരു വ്യക്തി കോൺഗ്രസിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ വെറുതെ കിടന്നു വിശ്രമിക്കേണ്ടത്തിന് പകരം, താൻ ആദരശധീരനാണെന്നു വരുത്തുവാൻ, മണ്മറഞ്ഞ കാര്യങ്ങൾ കുത്തിപ്പൊക്കി, വീണ്ടും പാർട്ടിയെ പ്രധിരോത്തിലാക്കുവാൻ ഇറങ്ങിയിരിക്കുകയാണ് ഈ മഹാൻ. ഇദ്ദേഹത്തെ കൊണ്ട് നാടിനോ, നാട്ടുകാർക്കോ, പാർട്ടിക്കോ എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? എന്തിനാണ് കോൺഗ്രെസ്സുകാർ ഇദ്ദേഹത്തെ പൊക്കിപ്പിടിച്ചു കൊണ്ട് നടക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
M.Mathai 2025-09-17 20:39:28
എല്ലാ നല്ല ആളുകളും പുണ്യാത്മാക്കളും നല്ല അവതാരകമാർ ആകണമെന്നില്ല എന്നതിന്റെ ഒരു ജീവിക്കുന്ന ഉദാഹരമാണ് ശ്രീ ആന്റണി. അദ്ദേഹത്തിന്റെ ഭരണകാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് ഈപ്പോളെങ്കിലും പശ്ചാത്താപം നടത്തിയതിനു തന്നേ ഒരു വലിയ ബിഗ് സല്യൂട്ട്. കോൺഗ്രസ് പാർട്ടിയെന്നാൽ അഴിമതി, വഞ്ചന, നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, സ്വജനപക്ഷപാതം, എന്നിവയുടെ പര്യയപദമായിരുന്നു . അതും 1947 മുതൽ. 1) under Jawahal Nehru VK Krishna Menon signs a deal to purchase 200 jeeps rejected by the army but faces no accountability with unknown financial benefits. 2) Corruption in 1957. Under Jawahala Nehru LIC funds worth then 1.26 crores were misused to bail out Haridas Mundra's failing companies leading to the finance minister's resignation corruption. 3) In 1971 under Indra Gandhi, Sanjay Gandhi was granted a car manufacturing license with 300 acres of land allocated via pure 100% nepotism evicting 15,000 farmers yielding unknown financial benefits. 4) In 1986 under Rajiv Gandhi 64 crores in kickbacks were paid to secure a 1,437 cr Bofors Howitzer gun deal rocking the government pulling it down 5) In 2005 under Manmoan Singh with an effective prime ministership of Sonia Gandhi s fraudulent sband spectrum deal worth 578 crores between ISRO's Anthrix and Das 6) Commonwealth Games scam (2010) 7) Coal allocation scam (Coalgate) (2012) 8) List continues; ഇതയേറെ അഴിമതിയിൽ കുളിച്ച ഒരു പാർട്ടിയിൽ പത്തു വർഷം അദ്ദേഹം എങ്ങിനെ ഒരു പ്രതിരോധ മന്ത്രിയായിരുന്നു എന്നത് തന്നെ ഒരു ആദർശ ധീരത അല്ലേ ? M. Mathai
Kulamkalkki 2025-09-17 23:13:41
അന്തപ്പൻ അനവസരത്തിൽ വിശദികരിച്ചു കുളമാക്കി. ഈ ഏറ്റുപറച്ചിൽ കൊണ്ട് ആർക്കാണ് ഗുണമുണ്ടായത്? ചുമ്മാതിരുന്നടത്തു ചുണ്ണാബിട്ടു പൊള്ളിച്ചു. സതീശനെ അടിക്കുവാൻ ഒരു വടി കൂടി മുഖ്യ മന്ത്രിക്കു കൊടുത്തു. താങ്ക്യൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക