തിരുവനന്തപുരം നഗരത്തിൽ മദ്യലഹരിയിൽ സ്വകാര്യ വാഹനമോടിച്ച് അപകട പരമ്പര സൃഷ്ടിച്ച വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ.) നിജാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അപകടങ്ങളുടെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.
മെഡിക്കൽ ലീവിലായിരുന്ന എസ്.എച്ച്.ഒ. നിജാം ആദ്യം നഗരത്തിൽ വെച്ച് മഹിളാ മോർച്ച പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലാണ് ഇടിച്ചത്. ഈ സംഭവം അദ്ദേഹം പണം നൽകി ഒത്തുതീർപ്പാക്കി. എന്നാൽ, തൊട്ടുപിന്നാലെ പി.എം.ജി.യിൽ വെച്ച് മറ്റൊരു വാഹനത്തിൽ വീണ്ടും ഇടിക്കുകയും ഈ വാഹനം ഭാഗികമായി തകരുകയും ചെയ്തു.
മദ്യലഹരിയിൽ നാട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ട നിജാമിനെതിരെ നാട്ടുകാർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് കന്റോൺമെൻ്റ് പോലീസ് എസ്.എച്ച്.ഒയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
English summary:
Caused series of accidents while driving a private vehicle under the influence of alcohol; SHO taken into custody.