ആഗോള തലത്തില്‍ 16,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സ്വിസ് ഭക്ഷണ ഭീമന്മാരായ നെസ്‌ലെ. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 16,000 വൈറ്റ്‌കോളര്‍ ജോലികള്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് നെസ്‌ലെ അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കമ്ബനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു.
ലോകം മാറുകയാണ്, നെസ്‌ലെയ്ക്കും വേഗത്തിലുള്ള മാറ്റം അത്യാവശ്യമാണ് എന്നാണ് നെസ്‌ലെ ചീഫ് എക്‌സിക്യൂട്ടീവ് ഫിലിപ്പ് നവ്‌രാട്ടില്‍ പറഞ്ഞത്. സെപ്റ്റംബറിലാണ് ഫിലിപ്പ് നെസ്‌ലെയുടെ സിഇഒയായി ചുമതലയേറ്റത്. ബുദ്ധിമുട്ടേറെയാണെങ്കിലും എണ്ണം കുറയ്ക്കാന്‍ അനിവാര്യമായ നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യമാണ് എന്നും ഫിലിപ്പ് പറഞ്ഞു.