Image

കെപിസിസി ഭാരവാഹിയാക്കാത്തതിൽ പ്രതിഷേധം; മേഖലാ ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു

രഞ്ജിനി രാമചന്ദ്രൻ Published on 17 October, 2025
കെപിസിസി ഭാരവാഹിയാക്കാത്തതിൽ പ്രതിഷേധം; മേഖലാ ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു

കെപിസിസി ഭാരവാഹി പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അസംതൃപ്തി പുകയുന്നു. കെപിസിസി ഭാരവാഹിയാക്കാത്തതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ കെപിസിസി മേഖലാ ജാഥയുടെ സ്വീകരണ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. റാന്നിയിലെ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ചാണ്ടി ഉമ്മനായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനമാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കിയതിന് പിന്നാലെ വന്ന പട്ടികയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്താതിരുന്നത് അദ്ദേഹത്തെ ചൊടിപ്പിച്ചു. പ്രധാന നേതാക്കൾ തനിക്കെതിരെ നീങ്ങുന്നുവെന്നാണ് ചാണ്ടി ഉമ്മന്റെ വിലയിരുത്തൽ.

കെപിസിസി ഭാരവാഹി പട്ടികയിൽ കെ. മുരളീധരൻ എംപിക്കും കടുത്ത അതൃപ്തിയുണ്ട്. താൻ നിർദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാതിരുന്നതും, തൃശ്ശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവിയുടെ ഉത്തരവാദിത്തമേറ്റ് രാജിവച്ച മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതുമാണ് മുരളീധരന്റെ പ്രതിഷേധത്തിന് കാരണം. നിർദ്ദേശിച്ച കെ.എം. ഹാരിസിനെ ഭാരവാഹിയാക്കാതിരിക്കുകയും അനുയായിയായ മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തതിലും അദ്ദേഹത്തിന് അതൃപ്തിയുണ്ട്. എന്നിരുന്നാലും, നേതൃത്വം അനുനയ ചർച്ചകൾ തുടങ്ങിയതോടെ മുരളീധരൻ പരസ്യ പ്രതികരണത്തിന് മുതിർന്നില്ല.

അതേസമയം, കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. എന്നാൽ, പട്ടികയെച്ചൊല്ലി കാര്യമായ അതൃപ്തി ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം.

 

 

English summary:

Protesting the denial of a KPCC office-bearer post, MLA Chandy Oommen stayed away from the regional march.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക