Image

മരുതിമലയില്‍ നിന്ന് ചാടി രണ്ട് വിദ്യാര്‍ഥിനികള്‍; ഒരാള്‍ മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 17 October, 2025
മരുതിമലയില്‍ നിന്ന് ചാടി രണ്ട് വിദ്യാര്‍ഥിനികള്‍; ഒരാള്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര മുട്ടറ മരുതിമലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശിനി മീനുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശിവർണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും പാറയുടെ മുകളിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അടൂർ തൃച്ചേന്ദമംഗലം സ്‌കൂളിലെ വിദ്യാർഥിനികളാണ് ഇരുവരും. ഇന്ന് രാവിലെ മുതൽ കാണാതായതിനെത്തുടർന്ന് വീട്ടുകാർ അടൂർ പോലീസിൽ പരാതി നൽകുകയും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയുമായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ഇരുവരെയും മുട്ടറ മരുതിമലയിൽ നാട്ടുകാർ കണ്ടത്. തുടർന്ന് പൂയപ്പള്ളി പോലീസിൽ വിവരമറിയിച്ചു. എന്നാൽ, പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും വിദ്യാർഥിനികൾ താഴേക്ക് ചാടിയിരുന്നു.
 

 

English summary:

Two students jumped from Maruthimala; one died

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക