Image

പട്ടാപ്പകൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് കവർച്ച; സ്വർണവും ഫോണും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 17 October, 2025
പട്ടാപ്പകൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് കവർച്ച; സ്വർണവും ഫോണും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാന്നാർ സ്വദേശിനി ശ്രീലതയുടെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം നടത്തുകയും സ്വർണ്ണവളയും മൊബൈൽ ഫോണും കവരുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. പേഴംകര, ഒലവക്കോട് സ്വദേശി അബ്ദുൾ റഹിമാൻ (ആന മനാഫ്), താണാവ്, ഒലവക്കോട് സ്വദേശി ഷാജൻ എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.

അറസ്റ്റിലായവരിൽ ഒന്നാം പ്രതിയായ അബ്ദുൾ റഹിമാൻ അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ്, പിടിച്ചുപറി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 35 വയസ്സുകാരനായ ഇയാൾ ഒരാഴ്ച മുമ്പ് ഗുണ്ടാനിയമം (കാപ്പ) പ്രകാരമുള്ള ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. രണ്ടാം പ്രതിയായ ഷാജനും ലഹരി കേസുകളിൽ പ്രതിയാണ്.

പാലക്കാട് എ.എസ്.പി. രാജേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

English summary:

Woman assaulted and robbed in broad daylight home invasion; two arrested in case of stolen gold and phone

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക