Image

ഹിജാബ് പ്രശ്നം വഷളാക്കിയതിന് ഉത്തരവാദി മന്ത്രി ശിവൻകുട്ടി: ക്രൈസ്തവരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി മാപ്പ് പറയണം; കത്തോലിക്കാ കോൺഗ്രസ്

Published on 17 October, 2025
ഹിജാബ് പ്രശ്നം  വഷളാക്കിയതിന്  ഉത്തരവാദി മന്ത്രി ശിവൻകുട്ടി: ക്രൈസ്തവരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി  മാപ്പ് പറയണം;  കത്തോലിക്കാ കോൺഗ്രസ്

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്താവന ക്രൈസ്തവ വിഭാഗത്തെയും ക്രൈസ്തവ സന്യാസിനികളെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് കത്തോലിക്കാ കോൺഗ്രസ്. ചില മതമൗലികവാദികളുടെ വാക്കുകളാണ് മന്ത്രി കടമെടുക്കുന്നതെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ശിരോവസ്ത്രം ധരിച്ച ടീച്ചർ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസം എന്ന പ്രസ്താവന നടത്തിയ മന്ത്രി ആദ്യം വസ്തുത എന്തെന്ന് മനസ്സിലാക്കണം. ഈ പ്രശ്നം ഇത്രയും വഷളാക്കിയതിന് ഏക ഉത്തരവാദി മന്ത്രി ശിവൻകുട്ടിയാണെന്നും  കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.

സ്റ്റുഡൻറ് പോലീസ് കേഡറ്റിലെ അംഗങ്ങളായ വിദ്യാർഥികൾ ഹിജാബ് പോലെയുള്ള മതപരമായ വസ്ത്രങ്ങൾ യൂണിഫോമിനൊപ്പം ധരിക്കുന്നത് വിലക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. യൂണിഫോം കുട്ടികൾക്കിടയിൽ ജാതി-മത വേർതിരിവുകൾ ഇല്ലാതാക്കാനാണെന്നും അച്ചടക്കത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗമാണെന്നുമായിരുന്നു സർക്കാർ അന്ന് പറഞ്ഞിരുന്ന്. പിന്നെ എന്ത് കാരണത്താലാണ് ഇപ്പോൾ നേർവിപരീതമായ നിലപാട് ഈ ഗവണ്മെന്റ്ന്റെ ഭാഗമായ മന്ത്രി സ്വീകരിക്കുന്നതെന്നും പ്രസ്താവനയിൽ ചോദിക്കുന്നു.

ക്രൈസ്തവ സ്കൂളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് ന്യൂനപക്ഷ സ്കൂളുകളുടെ സൽപ്പേര് നശിപ്പിക്കാൻ ബോധപൂർവ്വമുള്ള ശ്രമങ്ങൾ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ ക്രൈസ്തവ സമുദായത്തിന് സാധിക്കില്ലെന്നു. ക്രൈസ്തവ സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പു പറയണമെന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടൺമെന്നു പ്രസ്താവനയിൽ പറയുന്നു.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-17 17:38:49
ഒരു ന്യൂന പക്ഷം മറ്റൊരു ന്യൂന പക്ഷത്തെ ന്യൂന പക്ഷം എന്ന് വിളിക്കുന്നു. ലോകത്തിലെ ഒന്നാമത്തെ മൃഗീയ ഭൂരിപക്ഷമാണ് ആദ്യത്തെ ന്യൂന പക്ഷം.രണ്ടാമത്തെ ന്യൂനപക്ഷം ലോകത്തിലെ ഒന്നാമത്തെ മൃഗീയ ഭൂരിപക്ഷം അധികം താമസിയാതെ ആകാൻ പോകുന്ന പക്ഷം. അപ്പോൾ ഇതിൽ ഏതാണ് ഭൂരി പക്ഷം, ഏതാണ് ന്യൂന പക്ഷം. കൺഫ്യൂഷൻ. കൺഫ്യൂഷൻ...
യോഗ്യതയും അർഹതയും 2025-10-17 22:35:33
യോഗ്യതയും അർഹതയും ഇല്ലാത്ത മന്ത്രിമാരെ നിയോഗിച്ചാൽ, അഴിമതിക്കാരും സ്വജനപക്ഷകരായ, Bureaucrats ഭരിക്കും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-18 02:17:34
ജനാധിപത്യ സംവിധാനത്തിൽ നിയോഗം അല്ല തിരഞ്ഞെടുപ്പാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. അവിടെ യോഗ്യത അധികപ്പറ്റാണ്. Merit -ന് സ്ഥാനമില്ല. കച്ചി കെട്ടുന്നത് കച്ചി കൊണ്ടു തന്നെയെന്നത് പോലെ അഴിമതി ഇഷ്ട്ടപ്പെടുന്ന ജനങ്ങൾ അഴിമതിക്കാരനെ തിരഞ്ഞെടുത്തു കസേരയിൽ ഇരു ത്തുന്നു. ജനാധിപത്യം ഏറ്റവും നല്ല സംവിധാനം അല്ല, മറിച്ച് best of the worse എന്നേ പറയാനാകൂ , അല്ലെങ്കിൽ, ഉള്ളതിൽ കൊള്ളാവുന്നത്. അങ്ങനെ ആകുമ്പോൾ ശിവൻ കുട്ടി മാർ നൃത്തം ചെയ്യും, വിജയന്മാർ കട്ടു മുടിക്കും, പുല്ലാങ്കുഴലിൽ വീണമാർ ഈണം മൂളും... ജനങ്ങൾ വഞ്ചിതരാകും. കപ്പൽ കപ്പിത്താനില്ലാതെ ആഴക്കടലിൽ ആടിയുലയും. Rejice John malayaly3@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക