Image

ജോലിചെയ്യാതിരുന്നത് ചോദ്യംചെയ്തു; ഫാം ഓഫീസർക്ക് സ്ത്രീതൊഴിലാളിയുടെ മർദ്ദനം

രഞ്ജിനി രാമചന്ദ്രൻ Published on 17 October, 2025
ജോലിചെയ്യാതിരുന്നത് ചോദ്യംചെയ്തു; ഫാം ഓഫീസർക്ക് സ്ത്രീതൊഴിലാളിയുടെ മർദ്ദനം

വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജോലി സംബന്ധമായ തർക്കത്തെ തുടർന്ന് ഫാം ഓഫീസർക്ക് മർദനമേറ്റതായി പരാതി. കൂട നിറയ്ക്കുന്ന ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിന് തൊഴിലാളിയായ സുലോചന തന്നെ മർദിച്ചെന്നാണ് ഫാം ഓഫീസറായ അച്യുതൻ നൽകിയ പരാതി.

സംഭവത്തിൽ അച്യുതന് പരിക്കേറ്റു. ഷർട്ടിൽ കുത്തിപ്പിടിച്ച ശേഷം മൊബൈൽ ഫോൺ ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും അടിക്കുകയും കൈയ്യിൽ മാന്തി മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിന്റെ വിരോധമാണ് മർദനത്തിന് കാരണമായതെന്നും അച്യുതൻ വ്യക്തമാക്കി. സംഭവത്തിൽ അച്യുതന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലവയൽ പോലീസ് സുലോചനയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
 

 

English summary:

Asked about not working – woman laborer assaults farm officer

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക