സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം. ഇന്ന് വൈകീട്ട് ഏകദേശം ആറരയോടെയാണ് പഴഞ്ഞി കൊട്ടോൽ ഹെൽത്ത് സെന്ററിൽ വെച്ച് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. നഴ്സായ ഫൈസൽ, അറ്റൻഡറായ സുനിത കുമാരി എന്നിവർക്ക് നേരെയായിരുന്നു അതിക്രമം.
ആക്രമണത്തിൽ ഇരുവരും പരിക്കേറ്റ നിലയിലാണ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
English summary:
Another attack on health workers; Three-member group assaults at Pazhanji Kottoor Health Centre