Image

കുടിവെള്ളം ട്രെയിനിൽ വയ്ക്കുന്നതിനേ ചൊല്ലി തർക്കം; തമ്മിലടിച്ച് വന്ദേഭാരത് ജീവനക്കാർ; 5 ലക്ഷം പിഴ

രഞ്ജിനി രാമചന്ദ്രൻ Published on 17 October, 2025
കുടിവെള്ളം ട്രെയിനിൽ വയ്ക്കുന്നതിനേ ചൊല്ലി തർക്കം; തമ്മിലടിച്ച് വന്ദേഭാരത് ജീവനക്കാർ; 5 ലക്ഷം പിഴ

ഡൽഹിയിലെ ഹസ്റത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്‌സ്‌പ്രസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. വെള്ളിയാഴ്ച പുലർച്ചെ പുറപ്പെടാനുള്ള ഖജുരാഹോ വന്ദേഭാരതിലെ പാൻട്രി ജീവനക്കാരാണ് കുടിവെള്ള ബോക്സുകൾ ട്രെയിനിൽ വെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഏറ്റുമുട്ടിയത്.

പ്ലാറ്റ്‌ഫോം ഏഴിലുണ്ടായ സംഘർഷത്തിൽ ജീവനക്കാർ ചവറ്റുകൂനകളും വടികളും ചെരിപ്പുകളും ബെൽറ്റുകളും ഉപയോഗിച്ച് ചേരിതിരിഞ്ഞ് അടിപിടി കൂടുകയായിരുന്നു. ഈ സമയം യാത്രക്കാർ ഓടിമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാൻട്രി അസിസ്റ്റന്റുമാർ തമ്മിലുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നാണ് റെയിൽവേ പോലീസ് വ്യക്തമാക്കുന്നത്.
 

 

English summary:

Dispute over placing drinking water on the train – Vande Bharat staff clash with each other; ₹5 lakh fine imposed
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക