Image

കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റര്‍ ഹെലീനയ്ക്ക് മികച്ച പ്രിൻസിപ്പലിനുള്ള റോട്ടറി ഇന്‍റർനാഷണൽ ക്ലബ് പുരസ്കാരം

Published on 28 October, 2025
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പൽ  സിസ്റ്റര്‍ ഹെലീനയ്ക്ക്  മികച്ച പ്രിൻസിപ്പലിനുള്ള റോട്ടറി ഇന്‍റർനാഷണൽ ക്ലബ് പുരസ്കാരം

കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പൽ ' പുരസ്കാരം  പ്രഖ്യാപിച്ച് റോട്ടറി ഇന്‍റർനാഷണൽ ക്ലബ്. ഹിജാബ് വിവാദങ്ങൾക്കിടെയാണ് പുരസ്കാര പ്രഖ്യാപനം. സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തിയതും സ്‌കൂള്‍ മാനേജ്‌മെന്‍റ് എതിര്‍പ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നു.

സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി  യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയതാണ് തർക്കത്തിന് കാരണമായത്. ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടായിരുന്നു സ്കൂൾ മാനേജ്മെന്റ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച്. സ്‌കൂള്‍ പ്രിന്‍സിപ്പൽ  സിസ്റ്റര്‍ ഹെലീന ആല്‍ബിയുടെ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു.

ഈ വിവാദങ്ങൾക്കിടെയാണ്  റോട്ടറി ക്ലബ്ബ് ഇന്‍റർനാഷണൽ തിരുവനന്തപുരത്തിന്‍റെ നേതൃത്വത്തിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിയ്ക്ക് പുരസ്കാരം നൽകുന്നത്. റോട്ടറി ഇന്‍റർനാഷണൽ എക്‌സലൻസ് അവാർഡുകളിലെ ഏറ്റവും മികച്ച പ്രിൻസിപ്പലിനുള്ള പുരസ്‌കാരമാണ് സിസ്റ്റർ ഹെലീനക്ക് നൽകുന്നതെന്ന് ക്ലബ് സെക്രട്ടറി ജെ മോസസ് പറഞ്ഞു. വിവാദങ്ങളല്ല, മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം നിർണയിച്ചതെന്നും നേരത്തെ ലഭിച്ച നിർദേശങ്ങളിൽ നിന്നാണ് സിസ്റ്ററെ തെരഞ്ഞെടുത്തതെന്നും സെക്രട്ടറി പറഞ്ഞു. 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-29 01:27:54
തലമുടി shave ചെയ്ത് തല മൂടിയാൽ ബെർമുഡ ; ചെയ്യാതെ മൂടിയാൽ വള്ളി നിക്കർ. പള്ളി വേറേ, പള്ളിക്കൂടം വേറേ എന്ന principle , ആ പ്രിൻസിപ്പാളിനെ , പള്ളിയിലും പള്ളിക്കൂടത്തിലും പോകാത്ത യേശു തന്നെ പഠിപ്പിക്കട്ടെ. ആമേൻ. Rejice John malayaly3@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക