
ഇന്നത്തെ അണുകുടുംബങ്ങളെപ്പോലെ ഒന്നും, രണ്ടും കുട്ടികളെ നോക്കിയാൽ പോരായിരുന്നു അമ്മയ്‌ക്ക് . അമ്മ എപ്പോളും തിരക്കിലായിരുന്നു. കുട്ടികൾക്ക് അസുഖം വന്നാൽ നാട്ടുവൈദ്യൻ കുറിച്ചുതന്നിരുന്ന കഷായപ്പൊതി അഴിച്ച് അതിലെ വേരുകളും, പൊടികളും കൂടി മൺകലത്തിൽ ഇട്ട് നാലോ, എട്ടോ നാഴി വെള്ളമൊഴിച്ച് തിളപ്പിച്ച് കുറുക്കി പകുതിയാക്കിയ കഷായം രണ്ടോ, മൂന്നോ നേരം ഗോകർണ്ണത്തിലൊഴിച്ച് ഞങ്ങളുടെ വായിൽ തരും. ചെറിയൊരു ശർക്കരപ്പൊട്ടും, കഷായത്തിന്റെ കയ്പ്പ് മാറുന്നതിനായി കൂടെ തന്നിരുന്നു. വിറക് അടുപ്പിലിട്ട് കത്തിച്ചുവേണം കഷായവും, ആഹാരവും തെയ്യാറാക്കാൻ. കുട്ടികൾ കുറച്ചുവലുതായാൽ മുതിർന്നകുട്ടികളോട് താഴെയുള്ളവരെ ശ്രദ്ധിക്കാൻ അമ്മ നിഷ്ക്കർഷിക്കാറുണ്ടായിരുന്നു. അപ്പോൾമാത്രമാണ് അമ്മയ്ക്ക് അല്പം വിശ്രമം കിട്ടിയിരുന്നത് .
എനിക്ക്,  എന്നും   അനുജൻ,  നീരജിനോടാണ്  അമ്മയ്ക്കേറെയിഷ്ടം  എന്ന്  പറഞ്ഞു കലഹിക്കാനേ  നേരമുള്ളൂ.  എനിക്ക്  പന്ത്രണ്ട്  വയസ്സും, നീരജിന്  എട്ടുവയസ്സും   പ്രായമുണ്ട്. "അവൻ  ചെറിയ കുട്ടിയല്ലേ " എന്ന് പറഞ്ഞ്  അമ്മ  വല്ല  വിധേനയും   എന്നെ സമാധാനിപ്പിക്കും. എന്നാൽ   അമ്മയുടെ  വാക്കുകളിൽ   തൃപ്തി  തോന്നാറില്ല. അമ്മ എവിടേയ്ക്കെങ്കിലും  പോകുമ്പോൾ   അവനും  അമ്മയുടെ  കൂടെയുണ്ടാവും. അതിൽ  എനിക്ക്  നീരസം 
തോന്നാറുണ്ട് . ചിലപ്പോൾ  ഞാൻ  മുഖം  വീർപ്പിച്ചിരിക്കും. അമ്മയുടെയടുത്ത്  അതൊന്നും   വിലപ്പോവാറില്ലെന്ന് മാത്രം.    
പണിത്തിരക്കില്ലാത്ത ദിവസങ്ങളിൽ അമ്മ എന്നേയും കൂട്ടി ചിലപ്പോഴെല്ലാം അടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോകാറുണ്ട് . അങ്ങനെ കർക്കടകമാസത്തിൽ ഒരു നാൾ അമ്മ തുണിയലക്കുമ്പോൾ ഞാൻ മറ്റേ കരയിലേയ്ക്ക് പോയി . കരയിൽനിന്ന് കുറച്ചുവിട്ട് ധാരാളം ആമ്പൽപ്പൂക്കളും. വിടർന്നുനിന്നിരുന്ന താമരപ്പൂക്കളും എൻ്റെ ദൃഷ്ടിയിൽ പെട്ടു . മഴ നിൽക്കാതെ പെയ്തിരുന്നതുകൊണ്ട് കുളത്തിൽ വെള്ളം ധാരാളമുണ്ട്. അത് വകവെയ്ക്കാതെ ഞാൻ എതിർവശത്തെ കരയിലേക്ക് പൂക്കൾ പറിക്കാനായി നീന്തി. എനിക്ക് നീന്താനറിയില്ലായിരുന്നു. കുറച്ചു നീന്തിയപ്പോൾ ഞാൻ താഴാൻ തുടങ്ങി. കരഞ്ഞുംകൊണ്ട് അമ്മയെ വിളിച്ചു. തിരിഞ്ഞപ്പോൾ അമ്മ കണ്ടത് മുങ്ങിത്താഴാൻ പോകുന്ന എന്നെയാണ്.
         അമ്മ ഉടനെ നീന്തിവന്ന്  എന്നെ   വെള്ളത്തിൽനിന്നും 
പിടിച്ചു കയറ്റി  എന്നെ  ആഞ്ഞുതല്ലി . " അമ്മയ്ക്കെന്നെ 
ഒരു  തരിപോലും ഇഷ്ടമില്ല. ഞാൻ  മരിച്ചാൽ അമ്മയ്ക്കെന്താ?  നീരജിനെ   താലോലിച്ചാൽ  മതി." അമ്മയും,  ഞാനും  ആലിംഗന ബദ്ധരായി  കുറച്ചുനേരം   അവിടെത്തന്നെ  നിന്നു.  അമ്മയുടെ അവസ്ഥ  കണ്ടപ്പോൾ  എൻ്റെ  മനസ്സ്  അലിഞ്ഞു.          
       
         ഒരു ദിവസം  അമ്മയും,  ഞാനും   വീട്ടിലെ  കുളത്തിൽ 
കുളിക്കാൻ പോയി. "അമ്മേ,  ഇപ്പോൾ  നീർക്കോലി  തല 
പൊന്തിച്ചുനിൽക്കുന്നുണ്ട്.  അങ്ങെ  തലയ്ക്കിലുണ്ട്.   അത് 
പോയാൽ  അമ്മ എന്നോട് പറയണം. ഞാൻ വെള്ളത്തിലേയ്ക്ക്  ഇറങ്ങാണ്".  മൂന്നു  മിനിട്ടു  കഴിഞ്ഞിട്ടുണ്ടാവും.  എൻ്റെ  അലറിക്കരയുന്ന  ശബ്ദം അമ്മ കേട്ടു.  ഞാൻ  കരയിൽ  നിൽക്കുന്നതാണ്  അമ്മ  കണ്ടത്. എൻ്റെ  വലത്തെ  കാലിൽ  നീർക്കോലി  ചുറ്റിയിട്ടുണ്ട്.  അമ്മ  എന്നോട്  കാൽ  ഉയർത്തി  മണ്ണിൽ  ആഞ്ഞുചവിട്ടാൻ  പറഞ്ഞു.  പേടികൊണ്ട്  ഞാനൊന്നും  ചെയ്തില്ല. അമ്മ   എൻ്റെ   കാലുയർത്തിച്ച്  മണ്ണിൽ  ചവിട്ടിപ്പിച്ചു. നീർക്കോലി  വെള്ളത്തിലേയ്ക്ക്  ഇഴഞ്ഞുപോയി. നീർക്കോലി  എന്നെ   കടിച്ചുവോയെന്ന  അമ്മയുടെ  ചോദ്യത്തിന്  അറിയില്ലെന്ന്  മാത്രമാണ്  ഞാൻ  പറഞ്ഞത്. " നീർക്കോലി കടിച്ചാൽ  അത്താഴം  മുടക്കണമെന്ന്  ഒരു  ചൊല്ലുണ്ട്." അത്‌കൊണ്ട് അമ്മ എനിക്ക്  രാത്രിഭക്ഷണം  തന്നില്ല .
      അമ്മയും,  അനിയനും  അടുത്തുള്ള   സ്‌കൂളിലേയ്ക്ക്   കഥകളി  കാണാനായി  പോയി. എനിക്ക്  പിറ്റേ  ദിവസം  കൊല്ലപ്പരീക്ഷയായിരുന്നു.  അടുത്ത   ദിവസം  എനിക്ക്   നല്ല  പനി. അമ്മയ്ക്ക്  വളരെ  ദു :ഖം  തോന്നി. എൻ്റെ  അടുത്ത് നിന്ന്  മാറാതെ  അമ്മ  എന്നെ   ശുശ്രൂഷിച്ചു. എനിക്കപ്പോൾ  അമ്മയോട്  ദ്വേഷ്യമൊന്നും  തോന്നിയില്ല. അമ്മയുടെ  മനസ്സ്  ഇപ്പോളാണ്  എനിക്ക്  മനസ്സിലായത്.  വാക്കുകൾ കൊണ്ട്  ഇതുവരേയും  അമ്മയുടെ  മനസ്സ് 
നോവിച്ചതിന്ന്  ഞാൻ  മാപ്പു പറഞ്ഞ്  കരഞ്ഞു.
                                                       ***    
അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)
അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)
വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)
അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )
പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)
അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)
അമ്മയോര്‍മ്മകള്‍ (രാജു മൈലപ്രാ)
മാതൃസ്മരണ: സ്നേഹസ്പർശം (രാജീവ് പഴുവിൽ)
കല്യാണ പിറ്റേന്ന് (മാതൃദിന രചന-റഹിമാബി മൊയ്തീൻ)
അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് )
അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത: എ.സി.ജോർജ്)
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)
അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)
ഹാപ്പി ഡെലിവറി ആനിവേഴ്‌സറി (മാതൃദിന സ്മരണ: രേഖാ ആനന്ദ്)
അമ്മതൻ ഹൃദയച്ചെപ്പ് (മാതൃദിനരചന - ആനന്ദവല്ലി ചന്ദ്രൻ)
അമ്മയിൽനിന്നും എത്ര ദൂരം (മാതൃദിന രചന: ചിഞ്ചു തോമസ്)
ഓർമകൾ ഓരോരുത്തരിലും നിറഞ്ഞിരിക്കും- അമ്മ ഓർമ (സജിത ചന്ദ്രിക)