മാതൃദിനം.- അമ്മമാർക്ക് ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യം ഉണ്ടോ?
എല്ലാ ദിവസങ്ങളും അമ്മ ദിനങ്ങൾ തന്നെ യല്ലേ...... മക്കളുടെ സന്തോഷം കാണുമ്പോ അമ്മ മനസ്സ് നിറയും . മക്കളുടെ കണ്ണ് നിറയുമ്പോൾ അമ്മ മനസ്സും അറിയാതെ ഒന്ന് പിടക്കും.
ഒരു കുട്ടി ആയാലും 10 കുട്ടികൾ ആ യാലും നൊന്ത് പ്രസവിച്ചതിന്റെ വേദന ഒരു അമ്മയ്ക്കെ അറിയൂ. ഇരട്ട പ്രസവം ആണേൽ, ആഹാ ഒറ്റയടിക്ക് കഴിഞ്ഞല്ലോ എന്നാവും നാട്ടുകാരുടെ കമന്റ്.
പക്ഷെ രണ്ട് പേരെ വയറ്റിലേറി പ്രസവിച്ചു അമ്മയുടെ ശരീരം പൂർവസ്ഥിതി യിൽ ആകാൻ വർഷങ്ങൾ എടുക്കുമെന്ന് ആരും മനസ്സിലാക്കാറില്ല. പ്രസവിച്ചു കുറെ ദിനങ്ങൾ കൈ വളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്ന് നോക്കിയിരിക്കും.
പിന്നെ മെല്ലെ ഓടാൻ തുടങ്ങുമ്പോ അയ്യോ വീഴല്ലേ എന്നും പറഞ്ഞ് പിന്നാലെ ഓട്ടമാകും. അങ്ങനെ ഓടി ഓടി മതിയാകുമോ,എങ്ങനേലും ഒന്ന് സ്കൂളിൽ പോയി കിട്ടിയാൽ മതിയെന്നാകും. കുട്ടി സ്കൂളിൽ പോയിട്ട് വേണം ഒന്നിരിക്കാൻ എന്നവസ്ഥആകും.
അത് കഴിഞ്ഞു കുട്ടി എന്ന് എങ്ങനേലും വലുതായാൽ മതിയെന്നാകും. വലുതായി കഴിയുമ്പോ, അയ്യോ ഇതിലും ഭേദം കുട്ടിക്കാലം ആയിരുന്നല്ലോ എന്നും തോന്നും.
എന്നിരുന്നാലും കുഞ്ഞി കൈകളിൽ മഷിപുരട്ടി സ്വന്തം കൈപ്പട പേപ്പറിൽ പതിച്ചു ഒരു സാഹിത്യ സൃഷ്ടിയുമായി
വർഷത്തിൽ ഒരിക്കൽ
അമ്മയുടെ കയ്യിൽ കിട്ടുമ്പോ
ഏതു അമ്മയുടെയും കണ്ണ് ഒന്ന് നിറയും. വർഷങ്ങൾ സൂക്ഷിച്ചു വച്ച് വീണ്ടും എടുത്തു നോക്കുമ്പോ വീണ്ടും കണ്ണ് നിറയും. അതിൽപരം ഒരു പ്രത്യേകത ഈ ദിനത്തിനുണ്ടോ.
മാതൃ സ്നേഹം – അതൊരു വികാരമാണ്. എന്നും നമ്മെ മുന്നോട്ടു നയിക്കുന്ന ഒരു ശക്തി.. ജീവിതത്തിന്റെ താളം... ഒരു ദിനത്തിലും അത് ഒതുങ്ങുന്നില്ല. ഒരു ദിനത്തിൽ ഒതുക്കാൻ ഉള്ളതല്ല അമ്മ എന്ന വികാരം!
അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)
അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)
വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)
അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )
പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)
അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)
അമ്മയോര്‍മ്മകള്‍ (രാജു മൈലപ്രാ)
മാതൃസ്മരണ: സ്നേഹസ്പർശം (രാജീവ് പഴുവിൽ)
കല്യാണ പിറ്റേന്ന് (മാതൃദിന രചന-റഹിമാബി മൊയ്തീൻ)
അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് )
അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത: എ.സി.ജോർജ്)
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)
അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)
ഹാപ്പി ഡെലിവറി ആനിവേഴ്‌സറി (മാതൃദിന സ്മരണ: രേഖാ ആനന്ദ്)
അമ്മതൻ ഹൃദയച്ചെപ്പ് (മാതൃദിനരചന - ആനന്ദവല്ലി ചന്ദ്രൻ)
അമ്മയിൽനിന്നും എത്ര ദൂരം (മാതൃദിന രചന: ചിഞ്ചു തോമസ്)
ഓർമകൾ ഓരോരുത്തരിലും നിറഞ്ഞിരിക്കും- അമ്മ ഓർമ (സജിത ചന്ദ്രിക)
സമ്മാനം (മാതൃ ദിന കഥ - ജോസഫ് എബ്രഹാം)
അമ്മിക്കല്ല് (മാതൃ ദിന കവിത: സിന്ധു ടിജി)
അമ്മ...പകരം വയ്ക്കാൻ വാക്കുകളില്ലാത്ത അമൂല്യ പദം (ശ്രീകുമാർ ഉണ്ണിത്താൻ)
മാതൃദിനം- ഒരു താത്വിക അവലോകനം (ബിനി മൃദുൽ)
ആ അമ്മയ്ക്ക് തന്റെ മകനെ കണ്ടെത്താൻ കഴിഞ്ഞോ? (ഒരു ഓർമ്മക്കുറിപ്പ്:ഏബ്രഹാം തോമസ്)
പഴമയിലെ എന്നമ്മ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
അമ്മയ്‌ക്കൊരുമ്മ (ചാക്കോ ഇട്ടിച്ചെറിയ)
പ്രിയപ്പെട്ട അമ്മേ, സ്നേഹപൂർണ്ണമായ ശിക്ഷണത്തിന് ഒരായിരം നന്ദി (ബാബു പി സൈമൺ)